എഞ്ചിനീയറിംഗ്/മെഡിക്കല്‍ പ്രവേശന പരീക്ഷ തുടങ്ങി

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (13:12 IST)
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് / മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ ആരംഭിച്ചു. ആകെ 1,60,000 പേരാണു പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്.

20 മുതല്‍ 23 വരെയുള്ള പരീക്ഷകള്‍ ഒട്ടാകെ 350 പരീക്ഷാകേന്ദ്രങ്ങളിലാണു നടക്കുക. സംസ്ഥാനത്തിനു പുറത്ത് മുംബൈ, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 20, 21 തിയതികളില്‍ നടക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് 1,27,500 പേരുണ്ട്.

22, 23 തിയതികളില്‍ നടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് 1,15,200 പേരും മാറ്റുരയ്ക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വെര്‍ഷന്‍ കോഡ് ഇല്ലാത്ത ഒ എം ആര്‍ ഉത്തരക്കടലാസുകളാണ് ഇത്തവണ.

ചോദ്യപുസ്തകത്തിലെ വെര്‍ഷന്‍ കോഡ് പരീക്ഷാര്‍ത്ഥി ഒ എം ആര്‍ ഷീറ്റില്‍ പകര്‍ത്തി എഴുതണം. വിശദ വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ
www.cee-kerala.org എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :