ഈ സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയില്ല: ചന്ദ്രബോസിന്റെ കുടുംബം

പിണറായി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നതെന്ന് ചന്ദ്രബോസിന്റെ മകന്‍

Mohammed Nisham, Chandrabose Murder, ചന്ദ്രബോസ്, ചന്ദ്രബോസ് വധം, മുഹമ്മദ് നിഷാം, പിണറായി സര്‍ക്കാര്‍, പിണറായി വിജയന്‍
തൃശൂര്‍| സജിത്ത്| Last Updated: തിങ്കള്‍, 5 ജൂണ്‍ 2017 (12:25 IST)
പിണറായി സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ്. നിഷാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത തങ്ങളെയെല്ലാം ഭയപ്പെടുത്തിയാതായും ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ല നടപടികളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വളരെ നല്ല രീതിയിലാണ് നടന്നിരുന്നത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി
സി പി ഉദയഭാനുവിനെ നിയമിക്കണമെന്ന ആവശ്യവുമായി പലവട്ടം മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാല്‍ അതുമായി ബന്ധപ്പെട്ട ഒരു മറുപടിയും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും അമല്‍ ദേവ് പറഞ്ഞു.

മുഹമ്മദ് നിഷാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാടായ മുറ്റിച്ചൂരില്‍ പൊതുയോഗം നടന്നിരുന്നു. യാദൃശ്ചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങളാണ് പെരുപ്പിച്ച് കാണിച്ചതെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിഷാമിനെ ആവശ്യമില്ലാതെയാണ് ജയിലില്‍ അടച്ചിരിക്കുന്നതെന്നുമുള്ള നിലയിലായിരുന്നു യോഗം നടന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :