ഈ പതിമൂന്നുകാരിയെ വിറ്റത് സ്വന്തം അമ്മ!

കൊല്ലം| WEBDUNIA|
PRO
PRO
പ്രായപൂര്‍ത്തിയാകാത്ത പറവൂര്‍ പെണ്‍‌കുട്ടിയെ പീഡിപ്പിക്കുകയും ഇരുനൂറോളം പേര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തത് സ്വന്തം അച്ഛനാണെങ്കില്‍ മണ്ണടി സ്വദേശിയായ പതിമൂന്നുകാരിയെ ലൈംഗികവേഴ്‌ചയ്‌ക്ക് പ്രേരിപ്പിച്ചത് സ്വന്തം അമ്മ തന്നെ! ആറാം ക്ലാസ് തൊട്ട് മണ്ണടി സ്വദേശിയായ പെണ്‍‌കുട്ടി പീഡിപ്പിക്കപ്പെട്ട് വരികയായിരുന്നു. മൂന്ന് പേരാണ് പെണ്‍‌കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയെയും ഈ മൂന്ന് പേരെയും പൊലീസ് പൊക്കിയിട്ടുണ്ട്. ഓട്ടോഡ്രൈവറായ കോട്ടാത്തല പണയില്‍ രജീഷ്‌ (33), പെണ്‍കുട്ടിയുടെ മാതാവായ സൂര്യഭവനില്‍ സുല (37), ബന്ധുവായ പൊടിയന്‍ (63), പുത്തൂര്‍ ആറ്റുവാശ്ശേരി വാഴവിള പടിഞ്ഞാറ്റതില്‍ രാജീവ്‌ (27) എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മണ്ണടിയിലെ വീട്ടില്‍ വച്ച്‌ മാതാവിന്റെ കാമുകനായ രാജീവാണ്‌ ആദ്യമായി പീഡിപ്പിച്ചത്‌. ഈ വിവരം അമ്മയോടു പറഞ്ഞപ്പോള്‍ സാരമില്ല, പുറത്താരോടും പറയരുതെന്നായിരുന്നു മറുപടി. പിന്നീടാണ് വൃദ്ധനായ പൊടിയന്‍ പീഡിപ്പിച്ചത്‌. ഭാര്യയുടെ പ്രസവശുശ്രൂഷയ്ക്ക് വെളിയം പരുത്തിയറയില്‍ എത്തിയ പെണ്‍‌കുട്ടിയെ രജീഷ് പീഡിപ്പിച്ചത് പുറത്തറിഞ്ഞതോടെയാണ് പെണ്‍‌കുട്ടിയുടെ കദനകഥ പുറം‌ലോകം അറിഞ്ഞത്. രജീഷിന്റെ പീഡനം സഹിക്കവയ്യാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി അയല്‍ക്കാരെ വിവരമറിയിച്ചതിനേത്തുടര്‍ന്നു നാട്ടുകാര്‍ വീട് വളയുകയായിരുന്നു.

പൂയപ്പള്ളി പോലീസ്‌ രജീഷിനെ കസ്‌റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. പെണ്‍കുട്ടിയുടെ മൊഴിയില്‍ മറ്റു രണ്ടുപേര്‍ പീഡിപ്പിച്ചതായി വിവരം ലഭിച്ചതോടെയാണു രാജീവിനെയും പൊടിയനെയും അറസ്‌റ്റ് ചെയ്‌തത്‌. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു കൂട്ടുനിന്നതിനാണ്‌ മാതാവ്‌ സുലയെ അറസ്റ്റ്‌ ചെയ്തത്‌. പ്രതികളെ വെള്ളിയാഴ്ച കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :