ഇന്ന് അന്താരാഷ്‌ട്ര വനിതാദിനം; ഡൂഡില്‍ ഒരുക്കി ഗൂഗിളും

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 8 മാര്‍ച്ച് 2015 (09:49 IST)
ഇന്ന് അന്താരാഷ്‌ട്ര വനിതാദിനം. സ്ത്രീ സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ വളരെ പിന്നിലെന്ന് കണക്കുകള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം മിക്ക മേഖലകളിലും ഇന്ത്യയില്‍ ഇപ്പോഴും അപ്രാപ്യമെന്നും റിപ്പോര്‍ട്ടുകള്‍.

വനിതാദിനത്തോട് അനുബന്ധിച്ച് ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയിട്ടുണ്ട്. ഹോം പേജില്‍ തന്നെയാണ് ഗൂഗിള്‍ വനിതാദിനത്തോട് അനുബന്ധിച്ച് സ്ത്രീകള്‍ക്ക് ആദരം അര്‍പ്പിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങളാണ് ഡൂഡിലില്‍ ഒരുക്കിയിരിക്കുന്നത്.

ശാസ്ത്രപ്രതിഭകള്‍, അധ്യാപകര്‍, കായികതാരങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വനിതകളുടെ ചിത്രങ്ങള്‍ ആണ് ഡൂഡിലില്‍ അണിനിരത്തിയിരിക്കുന്നത്. ഡൂഡിലില്‍ അമര്‍ത്തുമ്പോള്‍ അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ചുള്ള വെബ് പേജിലേക്കാണ് പോകുക.

‘സ്ത്രീയെ ശാക്തീകരിക്കൂ, മനുഷ്യത്വം ശാക്തീകരിക്കൂ - അത് ചിത്രികരിക്കൂ’ - എന്ന ഐക്യരാഷ്‌ട്ര സഭയുടെ തീം ആണ് ഡൂഡില്‍ ചിത്രീകരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :