ഇനി ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞയുടന്‍ ലൈസൻസ്

ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞയുടൻ ലൈസൻസ് നൽകുന്ന രീതിക്കു തുടക്കം

കോഴിക്കോട്| AISWARYA| Last Updated: വ്യാഴം, 4 മെയ് 2017 (09:12 IST)
ഇനി ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാല്‍ ഉടന്‍ ലൈസന്‍സ് കൈപറ്റാം. ഡ്രൈവിങ് ടെസ്റ്റ് നടപടികൾ പൂർത്തിയായാലുടൻ ലൈസൻസ് നല്‍കുന്ന രീതി നടപ്പിലാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് ആര്‍ടി ഓഫിസിന്റെ പരിധിയില്‍ അതിവേഗം ലൈസന്‍സ് നല്‍കുന്ന പരിപാടിയുടെ ഉദഘാടനം ആര്‍ടിഒ സി ജെ പോള്‍സണ്‍ നിര്‍വഹിച്ചു.

സംസ്ഥാനത്ത് തിരുവനന്തപുരം, പാറശാല, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പുതിയ രീതി നിലവില്‍ വരുന്നത്. ടെസ്റ്റ് പൂർത്തിയായാലുടൻ ലൈസൻസ് നൽ‍കുന്ന ജോലിയിലേക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥർ കടക്കും. ലൈസൻസ് ഒപ്പിട്ടു ലാമിനേറ്റു ചെയ്ത് ഉടൻ കയ്യിൽ തരും. സാധാരണ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും ലൈസൻസ് കിട്ടാൻ.
എന്നാല്‍ ഇപ്പോള്‍ ആ പ്രശ്നം ഇല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :