ഇനി എല്ലാ ജില്ലകളിലും ബസ്‌ ഡേ!

കൊച്ചി| WEBDUNIA|
PRO
PRO
സ്വകാര്യവാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന്‌ ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി കൊച്ചിയില്‍ ചൊവ്വാഴ്ച ബസ് ഡേ ആഘോഷിക്കുന്നു. ഗതാഗത വകുപ്പ്‌ മന്ത്രി വി എസ്‌ ശിവകുമാര്‍ ബസ് ഡേ ഉത്ഘാടനം ചെയ്തു. ബസ് ഡേ എന്ന ആശയം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ബസുകള്‍ നവീകരിക്കുമെന്നും ടൂറിസ്റ്റ്‌ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ പ്രത്യേക ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ ബസിലാണ് ഉത്ഘാടനത്തിന് എത്തിയത്.

നഗരങ്ങളിലെ ഗതാഗതക്കുരുക്ക്, മലിനീകരണം തുടങ്ങിയവ കുറയ്ക്കുന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ബസ് ഡേ വഴി ശ്രമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :