ആശുപത്രി വാര്‍ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ| WEBDUNIA|
PRO
PRO
ആലപ്പുഴയില്‍ ആശുപത്രി വാര്‍ഡില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടപ്പുറം വനിതാ- ശിശു ആശുപത്രിയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മണ്ണഞ്ചേരി പഞ്ചായത്ത്‌ പതിനാലാം വാര്‍ഡ്‌ കറുകപ്പറമ്പില്‍ മൂര്‍ത്തിയുടെ മകന്‍ സജിമോന്‍ ആണ്‌ ബുധനാഴ്ച രാവിലെ ആശുപത്രി കമ്യൂണിറ്റി ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. കഴിഞ്ഞ ആഴ്ചയാണ് ഇയാളുടെ ഭാര്യ ഇതേ ആശുപത്രിയില്‍ പ്രസവിച്ചത്.

സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണ് ഇയാള്‍ ചെയ്തതെന്ന് കരുതുന്നതായി ആലപ്പുഴ സൗത്ത്‌ പൊലീസ്‌ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :