ആര്‍ത്തിമൂത്ത് ഉദ്യോഗസ്ഥര്‍ കൊള്ളരുതായ്മ കാണിക്കുന്നതുകൊണ്ടാണ് പല പ്രവര്‍ത്തനങ്ങളും അവതാളത്തിലാകുന്നത്; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി

പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2017 (12:33 IST)
പൊതുമരാമത്ത് വകുപ്പ് ഉദ്യോസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോസ്ഥര്‍ക്ക് ആര്‍ത്തിമൂത്ത് പലതരത്തിലുള്ള കൊള്ളരുതായ്മകള്‍ കാണിക്കുന്നതു കൊണ്ടാണ് പല പദ്ധതികളും താളം തെറ്റുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാതെ പണം വാങ്ങി സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കുകയാണ് മിക്ക ഉദ്യോസ്ഥരും ചെയ്യുന്നത്. പദ്ധതികള്‍ വൈകാന്‍ കാരണം ആസൂത്രണമില്ലായ്മയാണെന്നും മഴയെമാത്രം കുറ്റം പറയുന്നതില്‍ ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചില ഉദ്യോഗസ്ഥര്‍ അവര്‍ക്ക് കിട്ടുന്ന ശമ്പളം കൊണ്ട് തൃപ്തരാകുന്നില്ല. ഉദ്യോസ്ഥര്‍ക്ക് കാരക്ഷമതയും ഇല്ല. സംസ്ഥാനത്ത് മേലെതട്ടില്‍ അഴിമതി കുറഞ്ഞു. അറ്റകുറ്റപ്പണികളും നിര്‍മ്മാണം നടത്തിയ കരാറുകാരുടെ ബാധ്യതയാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :