ആഗസ്റ്റ് 18ന് സ്വകാര്യബസ് പണിമുടക്ക്

18ന് സ്വകാര്യബസ് പണിമുടക്ക്

തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2017 (09:22 IST)
സംസ്ഥാനത്ത് ഈ മാസം 18ന് സ്വകാര്യ ബസുടമകള്‍ സൂചന പണിമുടക്ക് നടത്തും. ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സൂചന പണിമുടക്കിനു ശേഷം ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടേതുള്‍പ്പെടെ യാത്രനിരക്ക് വര്‍ധിപ്പിക്കുക, സ്‌റ്റേജ് ക്യാരേജുകളുടെ വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ബസ് മുതലാളിമാര്‍ ഉന്നയിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :