ആം ആദ്മി പാര്‍ട്ടിയിലേക്ക് വി എസിന് കെജ്‌രിവാളിന്റെ ക്ഷണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണം. വി എസ് പാര്‍ട്ടിയില്‍ ചേരണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ നേരിട്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കെ‌ജ്‌രിവാള്‍ ഈ അഭ്യര്‍ത്ഥന നടത്തിയത്.

ആം ആദ്മി പാര്‍ട്ടി ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയാണ്. ദയവായി പാര്‍ട്ടിയില്‍ ചേരണമെന്നാണ് കെജ്‌രിവാള്‍ വി എസിനോട് അഭ്യര്‍ഥിച്ചത്.

ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ ഇടമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ആം ആദ്മി പാര്‍ട്ടിയുടെ സുപ്രധാന ശത്രു അഴിമതിയും വര്‍ഗീയതയുമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയേയും നരേന്ദ്രമോഡിയെയും കെജ്‌രിവാള്‍ വിമര്‍ശിച്ചു. രണ്ട് പേരും അഴിമതിക്കാരും വര്‍ഗീയവാദികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രശാന്ത് ഭൂഷണ്‍ കേരളത്തിലെത്തി വി എസിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ വി എസ് ഇതുവരെ ഇതേക്കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :