അവസാന നിമിഷം നാടകീയ രംഗങ്ങള്‍; വേങ്ങരയില്‍ കെ എന്‍ എ ഖാദര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി

ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

aparna| Last Updated: തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (11:11 IST)

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവസാന നിമിഷം നാടകീയ രംഗങ്ങള്‍. കെ എന്‍ എ ഖാദര്‍ ലീഗ് സ്ഥാനാര്‍ത്ഥിയാകും. പാണക്കാട്ട് രാവിലെ ചേർന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണു തീരുമാനം.

അവസാന നിമിഷം വരെ ലത്തീഫ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, തന്നെ ഒഴിവാക്കുന്നുവെന്ന ഖാദറിന്റെ പരാതിയാണ് അവസാന നിമിഷത്തിലെ ഈ മാറ്റത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി പരിഗണനയില്‍ ഉണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാകും.

സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് യു എ ലത്തീഫിനേയും ഖാദറിനേയും ലീഗ് അവസാന ലിസിറ്റില്‍ പരിഗണിച്ചത്. സ്ഥാനാർഥിയാകാൻ ഏറ്റവുമധികം സാധ്യത ഉണ്ടായിരുന്ന മജീദ് ഞായറാഴ്ചയാണ് താന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചത്. ഇതോടെയാണ് ഖാദറിനു നറുക്ക് വീണത്.

ഖാദറിന്റെ പേരുയര്‍ന്നിരുന്നെങ്കിലും ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതോടെ ഖാദര്‍ തന്റെ അതൃപ്തി ശിഹാബ് തങ്ങളെ അറിയിച്ചു. ഇത് ഫലം കാണുകയായിരുന്നു അവസാന നിമിഷം. ഏതായാലും നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഖാദറെ വെങ്ങരെയിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :