അലക്‍ഷ്യമായി വണ്ടിയോടിച്ചു, ഡ്രൈവര്‍മാര്‍ക്ക് പണികിട്ടി; ലൈസന്‍സ് നഷ്ടമായത് 112 പേര്‍ക്ക്!

വിവിധ റോഡപകടങ്ങള്‍; 112 പേര്‍ക്ക് ലൈസന്‍സ് നഷ്ടമായി

Accident, Road, Driver, Licence, അപകടം, റോഡ്, ലൈസന്‍സ്, ഡ്രൈവര്‍
ആറ്റിങ്ങല്‍| Last Modified ശനി, 10 ഡിസം‌ബര്‍ 2016 (18:12 IST)
വിവിധ റോഡപകടങ്ങളില്‍ ഇതിനു കാരണക്കാരായ 112 പേരുടെ ലൈ‍സന്‍സ് സസ്പെന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ആര്‍ ടി ഒ ആണ് ഇത്തരമൊരു നടപടിയെടുത്തത്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ നടന്ന റോഡപകടങ്ങളിലാണ് ഇത്രയധികം പേര്‍ക്ക് ഈ ശിക്ഷ ലഭിച്ചത്.

റോഡപകടങ്ങളില്‍ കാരണക്കാരായവര്‍ക്ക് നേരത്തേ തന്നെ നോട്ടീസ് നല്‍കി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ആര്‍ ടി ഒ നടപടിയെടുത്തത്. ഒരാഴ്ച മുമ്പ് അയിലത്ത് ബസിനടിയില്‍ പെട്ട് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈ‍സന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇതിനൊപ്പം വാഹനം ഉപയോഗിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും ലൈ‍സന്‍സ് സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാനാണു തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :