പെണ്‍കുട്ടിയെ പീഡിപ്പിച്ചു: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുണ്ടറ| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (17:24 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ലയിലെ പുന്തലത്താഴം നേതാജി നഗറില്‍ താമസം രതീഷ് (28), വര്‍ക്കല അയിരൂര്‍ പഴയവിള വീട്ടില്‍ സുധീപ് (27) എന്നിവരാണു ഇതുമായി ബന്ധപ്പെട്ട് കുണ്ടറ പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി രതീഷ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നും അന്നു മുതല്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു എന്നുമാണ്‌ പൊലീസ് പറയുന്നത്. ഇതിനിടെ കുട്ടി വര്‍ക്കല സ്വദേശി സുധീപുമായി മിസ്ഡ് കോളിലൂടെ പരിചയപ്പെടുകയും പിന്നീട് ഇരുവരും നാടുവിടുകയും ചെയ്തു.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും സുധീപിന്‍റെ ബന്ധുവീട്ടില്‍ നിന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ്‌ കാര്യങ്ങള്‍ വെളിച്ചത്തായത്. തുടര്‍ന്ന് രതീഷിനെയും സുധീപിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.സി.ഐ ഉമേഷ് കുമാര്‍, എസ്.ഐ സുനീഷ്, ജി.എസ്.ഐ ഓമനക്കുട്ടന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘമാണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :