'പ്രേമചന്ദ്രൻ പരനാറി... കലാം ആകാശത്തേക്ക് വാണം വിടുന്നയാൾ'; അശ്ലീല ചരിത്രം സിപിഎമ്മിനെ ഓർമ്മപ്പെടുത്തി ഷാഫി പറമ്പിൽ

കോഴിക്കോട്, ബുധന്‍, 10 ജനുവരി 2018 (12:17 IST)

AKG, CPM, Shafi Parambil, VT Balram,	mla,	congress,	social media,	facebook,	സോഷ്യൽ മീഡിയ,	വിടി ബൽറാം,	കോൺഗ്രസ്,	എകെജി,	ഫേസ്ബുക്ക്,	സിപിഎം,		ഷാഫി പറമ്പില്‍
അനുബന്ധ വാര്‍ത്തകള്‍

എകെജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ വി ടി ബല്‍റാമിന് പിന്തുണയുമായി ഷാഫി പറമ്പില്‍ എം എല്‍ എ. ബിഷപിനെ നികൃഷ്ടജീവിയെന്നും എന്‍കെ പ്രേമചന്ദ്രനെ പരനാറിയെന്നും രാഷ്ട്രപതിയായ എപിജെ അബ്ദുള്‍ കലാമിലെ ആകാശത്തേക്ക് വാണം വിട്ടവനെന്നും ആക്ഷേപിച്ച് ഇതുവരെയും ഖേദം പ്രകടിപ്പിക്കാത്തവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളെന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. 
 
തോട്ടം തൊഴിലാളി സ്ത്രീകൾക്കും സ്കൂൾ പ്രിൻസിപ്പലിനും മറ്റേ പണിയാണെന്ന് ആക്ഷേപിച്ച ഒരു മന്ത്രിയുമുളള സിപി‌എം, ഭീഷണിപ്പെടുത്തിയോ ആക്രമിച്ചോ വി.ടി.ബൽറാമിനെക്കൊണ്ടു മാപ്പു പറയിക്കാമെന്നു കരുതേണ്ടെന്നും ഷാഫി വ്യക്തമാക്കി. 
 
വി.എസ്. അച്ചുതാനന്ദനെ കാമഭ്രാന്തനെന്നു വിളിച്ച ഗണേഷ്കുമാറിനു വേണ്ടി വോട്ടു പിടിച്ചവരാണ് ഡി.വൈ.എഫ്.ഐ. ബല്‍‌റാമിനെക്കൊണ്ട് മാപ്പുപറയിപ്പിക്കാനുള്ള അർഹതയൊന്നും അവര്‍ക്കില്ലെന്നും ഡീൻ കുര്യാക്കോസ് നടത്തിയ ജനകീയ വിചാരണാ യാത്രയിൽ പ്രസംഗിക്കവെ ഷാഫി കൂട്ടിച്ചേര്‍ത്തു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സോഷ്യൽ മീഡിയ വിടി ബൽറാം കോൺഗ്രസ് എകെജി ഫേസ്ബുക്ക് സിപിഎം ഷാഫി പറമ്പില്‍ Mla Congress Facebook Akg Cpm Social Media Shafi Parambil Vt Balram

വാര്‍ത്ത

news

ഓഖി; കാത്തിരുപ്പ് തുടരുന്നത് 210 കുടുംബങ്ങൾ, ഹെലികോപ്റ്റർ കമ്പനിക്ക് 8 ലക്ഷം; പാക്കേജുകൾ പോരട്ടെയെന്ന് ജേക്കബ് തോമസ്

സർക്കാരിനെ കണക്കറ്റ് പരിഹസിച്ച് മുൻ ഡിജിപി ജേക്കബ് തോമസ് വീണ്ടും. ഓഖി ചുഴലിക്കാറ്റിൽ ...

news

വി ടി ബല്‍റാമിന് നേരെ കയ്യേറ്റവും ചീമുട്ടയേറും; തൃത്താലയില്‍ സംഘര്‍ഷം

വിടി ബല്‍റാം എംഎല്‍എയ്ക്ക് നേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും. തൃത്താലയില്‍ ഒരു സ്വകാര്യ ...

news

സോഷ്യല്‍ മീഡിയയിലെ ആ മാനസികരോഗി നിങ്ങൾ വിചാരിക്കുന്നത് പോലെ കെ സുരേന്ദ്രനല്ല, ആ രോഗി വി ടി ബല്‍റാം ആണ്; പൊളിച്ചടക്കി രശ്മി നായര്‍

എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍‌റാമിനെ പൊളിച്ചടക്കി രശ്മി നായര്‍. ...