ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നായകനാകുന്ന സിനിമയുടെ സെറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നായകനാകുന്ന സിനിമയുടെ സെറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

youth congress , Dhyan Sreenivasan , congress , police , Cinema , സ​ച്ചി​ൻ സ​ണ്‍ ഓ​ഫ് വി​ശ്വ​നാ​ഥ് , യൂത്ത് കോൺഗ്രസ് , ഷൂ​ട്ടിംഗ് , ര​ഞ്ജി പ​ണി​ക്ക​ർ, മ​ണി​യ​ൻപി​ള്ള രാ​ജു, അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ് ക​ണാ​ര​ൻ, ര​മേ​ഷ് പി​ഷാ​ര​ടി
പ​ത്ത​നാ​പു​രം| jibin| Last Updated: ചൊവ്വ, 22 ഓഗസ്റ്റ് 2017 (14:32 IST)
പിരിവ് നൽകാത്തതിനെ തുടർന്ന്​ ഷൂ​ട്ടിം​ഗ് സെറ്റില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നായകനാകുന്ന "സ​ച്ചി​ൻ സ​ണ്‍ ഓ​ഫ് വി​ശ്വ​നാ​ഥ്' എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ്ഥലത്താണ് കൊടിയുമായി എത്തിയ പത്തോളം പ്രവർത്തകർ ബഹളംവച്ചത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെയാണ് സംഭവം. കൊല്ലം പ​ത്ത​നാ​പു​രം പ​ള്ളി​മു​ക്കി​ലെ താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്തായിരുന്നു സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്. ഈ സമയം പ്രവർത്തന ഫ​ണ്ടിലേ​ക്ക് വ​ൻ തു​ക പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്നും പണം കൈവശം ഇല്ലെന്നു നി​ർ​മാ​താ​വ് വ്യക്തമാക്കി. ഇതോടെ പ്രവര്‍ത്തകര്‍ തിരികെ പോയി.

ഷൂ​ട്ടിംഗ് സമീപവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ പ്രവര്‍ത്തകരുമായി മടങ്ങിപ്പോയവര്‍ തിരിച്ചെത്തിയതോടെയാണ് പ്രശ്‌നം വഷളായത്. ലൊ​ക്കേ​ഷ​നി​ലേ​ക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ചിത്രീകരണം തടസപ്പെടുത്തി. പന്ത്രണ്ടോളം താ​ര​ങ്ങ​ൾ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കുമ്പോഴാണ് സംഭവം. ചി​ത്രീ​ക​ര​ണ​ത്തിന് ഉപയോഗിച്ചിരുന്ന വസ്തുക്കൾ നശിപ്പിക്കുകയും ചെയ്‌തു. ഇതോടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

സം​ഭ​വ​ത്തി​ൽ എ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പ​ത്ത​നാ​പു​രം പൊ​ലീ​സി​ൽ നിര്‍മാതാവ് പരാതി നല്‍കി. ഷൂട്ടിംഗ് മുടങ്ങിയതുമൂലം അ​ഞ്ച് ല​ക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ര​ഞ്ജി പ​ണി​ക്ക​ർ, മ​ണി​യ​ൻപി​ള്ള രാ​ജു, അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ് ക​ണാ​ര​ൻ, ര​മേ​ഷ് പി​ഷാ​ര​ടി തു​ട​ങ്ങി​ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :