യമനിലെ രക്ഷാദൌത്യം പൂര്‍ത്തിയായി; 475 പേരുമായി കപ്പലുകള്‍ ഇന്നെത്തും

  യമനിലെ പ്രശ്‌നങ്ങള്‍ , രക്ഷാദൌത്യം , യമനിലെ ഇന്ത്യന്‍ ജനത
കൊച്ചി| jibin| Last Modified ശനി, 18 ഏപ്രില്‍ 2015 (08:50 IST)
യമനിലെ ഇന്ത്യയുടെ രക്ഷാദൌത്യം പൂര്‍ത്തിയാക്കി 475 യാത്രക്കാരുമായി അവസാന കപ്പലുകള്‍ ഇന്ന് കൊച്ചിയില്‍ എത്തും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് രണ്ട് കപ്പലുകള്‍ കൊച്ചി തുറമുഖത്തെത്തുക. ഇന്ത്യാക്കാരെ കൂടാതെ ബംഗ്ലാദേശ് സ്വദേശികളും എത്തിച്ചേരും. ഇവരെ പ്രത്യേക വിമാനത്തില്‍ ഇന്ന് തന്നെ ധാക്കയിലേക്ക് അയക്കും. കപ്പലിലെത്തുന്ന 137 ഇന്ത്യക്കാരില്‍ 17 പേര്‍ മാത്രമാണ് മലയാളികളായുള്ളത്. 65 യമന്‍ പൌരന്‍മാരും 337 ബംഗ്ലാദേശികളുമാണ്.

പാസ്പോര്‍ട്ടോ മറ്റ് രേഖകളോ ഒന്നും ഇല്ലാതെയെത്തുന്ന ബംഗ്ലാദേശികളെ ധാക്കയിലേക്ക് ഇന്ന് തന്നെ കൊണ്ടുപോകാന്‍ ബംഗ്ലാദേശ് നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. ഇവര്‍ക്കായുള്ള പ്രത്യേക വിമാനങ്ങള്‍ ഇന്ന് ഉച്ചയോടെ നെടുമ്പാശേരിയിലെത്തും.

ഈ മാസം 12നാണ് 475 യാത്രക്കാരുമായി എം.വി. കോറല്‍, എം.വി കവരത്തി എന്നീ കപ്പലുകള്‍ ജിബൂത്തിയില്‍ നിന്ന് യാത്രതിരിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തീറിന്റെ സുരക്ഷാവലയത്തിലായിരുന്നു കപ്പലുകളുടെ യാത്ര. കപ്പല്‍ മാര്‍ഗമുള്ള രക്ഷാദൌത്യവും ഇതോടെ അവസാനിച്ചു. എന്നാല്‍ ഐഎന്‍സ് സുമിത്ര എന്ന കപ്പല്‍ മാത്രം യമനില്‍ തങ്ങും. വിമാനമാര്‍ഗമുള്ള രക്ഷാദൌത്യം കഴിഞ്ഞ ആഴ്ച ഇന്ത്യ അവസാനിപ്പിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :