പ്രാര്‍ഥിക്കാന്‍ യതീഷ് ചന്ദ്ര സന്നിധാനത്ത് എത്തി; ഭക്തരുടെ പ്രതികരണം ഇങ്ങനെ

പ്രാര്‍ഥിക്കാന്‍ യതീഷ് ചന്ദ്ര സന്നിധാനത്ത് എത്തി; ഭക്തരുടെ പ്രതികരണം ഇങ്ങനെ

  yathish chandra , sabarimala , BJP protest , police , എസ്‌പി യതീഷ് ചന്ദ്ര , ബിജെപി , ശബരിമല , സ്‌ത്രീ പ്രവേശന ഉത്തരവ്
പത്തനം‌തിട്ട| jibin| Last Modified ശനി, 24 നവം‌ബര്‍ 2018 (14:00 IST)
ശബരിമലയിലെ സ്‌ത്രീ പ്രവേശന ഉത്തരവ് മുതലെടുക്കാനു ബിജെപിയുടെ ശ്രമങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനാണ് എസ്‌പി യതീഷ് ചന്ദ്ര. നിലയ്‌ക്കലിന്റെ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ബിജെപി ഉയര്‍ത്തിയിരുന്നു.

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെയും ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്‌റ്റും
കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്‌നുമായി നടന്ന സംഭാഷണവും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്രയെ വാര്‍ത്തകളില്‍ നിറച്ചു.

നിലയ്‌ക്കലിലും പ്രദേശത്തും ശക്തമായ സുരക്ഷയൊരുക്കിയ യതീഷ് ചന്ദ്ര വെള്ളിയാഴ്‌ച രാത്രി സന്നിധാനത്ത് എത്തി. നട അടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴ്‌ത് പ്രാര്‍ഥിച്ചാണ് അദ്ദേഹം മടങ്ങിയത്.

യതീഷ് ചന്ദ്ര എത്തിയതോടെ കാണാനും സെല്‍ഫിയെടുക്കാനും ആളുകള്‍ തള്ളിക്കയറി. മലയാളികള്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെല്‍ഫി എടുത്തു. എല്ലാവരോടും സൌഹൃദത്തോടെയാണ് എസ്‌പി ഇടപെട്ടതും സംസാരിച്ചതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :