മോർച്ചറി ജീവനക്കാരുടെ അനാസ്ഥ; മൃതദേഹം മാറി സംസ്ക്കരിച്ചു

മോർച്ചറി ജീവനക്കാരുടെ അനാസ്ഥ; മൃതദേഹം മാറി സംസ്ക്കരിച്ചു

കൊട്ടാരക്കര| Rijisha M.| Last Updated: ബുധന്‍, 8 ഓഗസ്റ്റ് 2018 (13:37 IST)
മോർച്ചറി ജീവനക്കാരുടെ അനാസ്ഥ കാരണം മൃതദേഹം മാറി സംസ്ക്കരിക്കാനിടവന്ന സംഭവത്തേത്തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ സംഘര്‍ഷം. സംഭവം വിവാദമായതോടെ പോളയത്തോട് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ തുടങ്ങി.

കൊട്ടാരക്കര താലൂക്കാശുപത്രിയോടു ചേര്‍ന്ന ലയണ്‍സ് ക്ലബ് മോര്‍ച്ചറിയിലെ ജീവനക്കാരുടെ അനാസ്ഥയാണ് സംഭവങ്ങള്‍ക്കു കാരണമായത്.

'കഴിഞ്ഞ അഞ്ചിനാണ് കാരുവേലി മണിമംഗലത്തുവീട്ടില്‍ തങ്കമ്മ പണിക്കരുടെ(95) മൃതദേഹം മോര്‍ച്ചറിയില്‍ എത്തിച്ചത്. അതേ ദിവസം തന്നെ അന്തരിച്ച കലയപുരം സങ്കേതത്തിലെ അന്തേവാസി ചെല്ലപ്പന്റെ മൃതദേഹവും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. തിങ്കളാഴ്ച സംസ്‌കാരത്തിനായി മോര്‍ച്ചറിയിലെത്തിയ ആശ്രയ ജീവനക്കാര്‍ക്ക് ലഭിച്ചത് തങ്കമ്മ പണിക്കരുടെ മൃതദേഹമായിരുന്നു. ഇതറിയാതെ ജീവനക്കാര്‍ മൃതദേഹം പോളയത്തോട് ശ്മശാനത്തില്‍ എത്തിച്ച് സംസ്ക്കരിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ തങ്കമ്മ പണിക്കരുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ മോര്‍ച്ചറിയിലെത്തിയപ്പോഴാണ് മൃതദേഹം മാറിയത് അറിഞ്ഞത്. കാര്യം മനസ്സിലായതോടെ ബന്ധുക്കള്‍ പ്രതിഷേധമുയര്‍ത്തി. ശേഷം കൃത്യസമയത്ത് പൊലീസിന്റെ ഇടപെടൽ ഉണ്ടായതിനാൽ പ്രശ്‌നങ്ങൾ രൂക്ഷമായില്ല'- സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :