പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ കെ വി അനൂപ് അന്തരിച്ചു

കോഴിക്കോട്‌| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (15:01 IST)
മാതൃഭൂമി ചീഫ്‌ സബ്‌ എഡിറ്ററും സാ‍ഹിത്യകാരനുമായ കെ വി അനൂപ്‌ (42) അന്തരിച്ചു. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ അന്ത്യം.
മാതൃഭൂമി പ്രസിദ്ധീകരണമായ സ്‌റ്റാര്‍ ആന്‍ഡ് സ്‌റ്റെല്‍ ചീഫ്‌ സബ്‌ എഡിറ്ററായിരുന്നു.

ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്‌ചയ്‌ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍); മാറഡോണ: ദൈവം, ചെകുത്താന്‍, രക്‌തസാക്ഷി എന്നീ പുസ്‌തകങ്ങളുടെ രചയിതാവാണ്‌. 'അമ്മദൈവങ്ങളുടെ ഭൂമി' എന്ന നോവലിന്‌ 1992ലെ ഉറൂബ്‌ അവാര്‍ഡ്‌ ലഭിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം , അങ്കണംഇ.പി.സുഷമ സ്‌മാരക എന്‍ഡോവ്‌മെന്റ്‌ , മുണ്ടൂര്‍ കൃഷ്‌ണന്‍കുട്ടി കഥാപുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌. ഭാര്യ : സ്വീറ്റി. ഇതള്‍ മകളാണ്‌. സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ ഒന്‍പതിന്‌ കൂത്തുപറമ്പ്‌ മാര്യാട്‌ വയലുംഭാഗത്തുള്ള വീട്ടുവളപ്പില്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :