പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ പ്രവേശിച്ചു; പ്രതിഷേധവുമായി സ്ത്രീകള്‍ അടക്കമുള്ളവര്‍ ക്ഷേത്രനടയില്‍

തിരുവനന്തപുരം, ബുധന്‍, 30 നവം‌ബര്‍ 2016 (08:24 IST)

Widgets Magazine

പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചു. സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന ഉത്തരവ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇത്. ക്ഷേത്രം ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ കെ എന്‍ സതീഷ് ആയിരുന്നു കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.
 
അതേസമയം, സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് എതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രപരിസരത്തി തന്നെയാണ് പ്രതിഷേധവും അരങ്ങേറുന്നത്.
 
ചുരിദാറിന് മുകളില്‍ മുണ്ടു ചുറ്റി മാത്രമായിരുന്നു ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയില്‍ റിയ രാജി എന്നയാള്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതി ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് വിലക്ക്; ലംഘിക്കുന്നവർക്ക് ആറു വർഷം തടവ്

മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പയിൽ സോപ്പും എണ്ണയും ഉപയോഗിച്ച് സ്വാമിമാർ ...

news

പാർലറുകളിൽ നിന്ന് ബിയർ പുറത്തേക്ക് കൊണ്ടു പോകാമോ ?; കോടതി പുതിയ നിര്‍ദേശം നല്‍കി

പാർലറുകളിൽ നിന്ന് ബിയർ പാഴ്‌സലായി വാങ്ങിക്കൊണ്ടുപോകുന്നതിന് കോടതിയുടെ വിലക്ക്. ഹൈക്കോടതി ...

news

‘കൊന്നത് തെറ്റ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’; മാവോയിസ്‌റ്റ് വേട്ടക്കെതിരെ വിഎസ് - മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെങ്കിൽ നടപടി വേണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും ...

news

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് കയറാം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്‌ത്രീകൾക്ക‍ു ചുരിദാർ ധരിച്ചു കയറാമെന്ന് ക്ഷേത്രം ...

Widgets Magazine