ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് വരാപ്പുഴ സ്വദേശി ശീതള്‍ - യുവാവ് പിടിയില്‍

കൊച്ചി, വെള്ളി, 11 ഓഗസ്റ്റ് 2017 (13:41 IST)

 murder , police , hospital , death , blood , ശീതള്‍ , യുവതി , കുത്തിക്കൊന്നു , പൊലീസ് , റിസോർട്ട് , പ്രശാന്ത് , മൃതദേഹം

കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ഷാജിയുടെ മകള്‍ ശീതള്‍ (30) ആണ് കൊല്ലപ്പെട്ടത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തില്‍ ശീതളിനൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശിയായ പ്രശാന്ത് പിടിയില്‍.

രാവിലെ പത്തരയോടെയാണ് സംഭവം. ബീച്ചിൽ വച്ച് കുത്തേറ്റ യുവതി തൊട്ടടുത്തുള്ള റോഡിലെത്തുകയും സമീപത്തെ സ്വകാര്യ റിസോർട്ടിൽ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ ആറോളം കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

പ്രശാന്തിനൊപ്പമാണ് ശീതള്‍ ബീച്ചില്‍ എത്തിയത്, തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും അക്രമത്തിലേക്ക് വഴിമാറുകയുമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. യുവതി ദീർഘകാലമായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ മൃതദേഹം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇതെന്തൊരു തള്ളലാണ് മിസ്റ്റര്‍ ബെഹ്‌റ? കേബിള്‍ ഇല്ലാത്ത സമയത്ത് കേബിള്‍ ടിവിയില്‍ സിനിമ കാണിച്ച് കേരളത്തെ രക്ഷിച്ച മാതൃകാ പൊലീസ്!

ബാബറി മസ്ജിദ് തകര്‍ന്ന സമയത്ത് ഇന്ത്യയില്‍ കലാപമുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ ...

news

ദിലീപിനെ കുടുക്കാന്‍ പോകുന്നത് മഞ്ജുവിന്റെ ആ വാക്കുകള്‍ !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ...

news

നടിയെ ആക്രമിച്ച കേസ്; ദിലീപിന് ഇന്ന് ജാമ്യമില്ല

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ...