അയ്യന്റെ മണ്ണിൽ താമര വിരിയുമോ? സുരേന്ദ്രനെ ജനങ്ങൾ തഴയുമോ ?

Last Modified ഞായര്‍, 3 മാര്‍ച്ച് 2019 (17:35 IST)
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപും കഴിഞ്ഞാല്‍ പിന്നെ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലം പത്തനംതിട്ടയാണ്. വിഷയത്തിൽ പാര്‍ട്ടി സ്വീകരിച്ച നിലപാടിന് ജനപിന്തുണ കിട്ടുമെന്നും തന്നെയാണ് ബിജെപി ഉറച്ചു വിശ്വസിക്കുന്നത്.

ശബരിമല വിഷയത്തില്‍ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നതും ഏറ്റവും കൂടുതല്‍ പേര്‍ സമരങ്ങളെ തുടര്‍ന്ന് അറസ്റ്റിലായതും പത്തനംതിട്ടയിലായിരുന്നു. ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ത്ഥിയെയാണ് മണ്ഡലത്തിലേക്ക് ബിജെപി തേടുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ പേരിനാണ് സ്ഥനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും മുന്‍ഗണ നല്‍കുന്നത്.

കെ സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രിമാരയ അല്‍ഫോണ്‍സ് കണ്ണന്താനം, എംടി രമേശ് എന്നിവരുടേ പേരുകളും ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്. ശബരിമല സമരങ്ങളെത്തുടര്‍ന്ന് ദിവസങ്ങളോളം ജയിലില്‍ക്കിടന്ന സുരേന്ദ്രന് പത്തനംതിട്ട മണ്ഡലത്തിലെ പാര്‍ട്ടി അണികളെ ഏകീകരിച്ച് വൻ വിജയം കരസ്ഥമാക്കാൻ കഴിയുമെന്നാണ് പാർട്ടി കരുതുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :