എന്തുകൊണ്ട് തെച്ചിക്കോട്ട് രാമചന്ദ്രൻ തന്നെ വേണം, കാരണങ്ങൾ നിരത്താനുണ്ട് പൂര പ്രേമികൾക്ക്

Last Updated: വ്യാഴം, 9 മെയ് 2019 (19:51 IST)
കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനെന്നാണ് തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിശേഷണം. ഏകച്ഛത്രാധിപതി സ്ഥാനമുള്ള തെച്ചിക്കോട്ട് രാമചന്ദ്രനില്ലാത്തൊരു പൂരവും വേണ്ട എന്ന ആന ഉടമകളുടെ തീരുമാനം വിവാദം ആയിരിക്കുകയാണിപ്പോൾ. തെച്ചിക്കോട്ടു രാമചന്ദ്രൻ തന്നെ വേണം എന്ന് പൂര പ്രേമികൾ പറയുന്നതിന് ഒരുപട് കരങ്ങൾ ഉണ്ട്

ഏഷ്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊമ്പനാണിത്. ഗജരാജ കേസരി, ഗജ സാമ്രാട്ട്, ഗജ ചക്രവർത്തി എന്നീ പേരുകളുള്ള രാമചന്ദ്രന് കേരളത്തിലും പുറത്തും വലിയ ആരാധകാവൃന്ദവും ഫാൻസ്‌ അസോസിയേഷനുമുണ്ട്. കഴിഞ്ഞ ആറ്
വർഷങ്ങളായി നെയ്തലക്കോവിലമ്മയുടെ തിടമ്പേറ്റി പൂരത്തിന് തുടക്കം കുറിക്കുന്നത് തെച്ചിക്കോട് രാമചന്ദ്രനാണ്. ഈ പതിവ് മുടക്കാൻ പൂര പ്രേമികൾ തയ്യാറല്ല.

ഏറ്റവും കൂടുതൽ ഏക്കത്തുകയുള്ള തെച്ചിക്കോട്ട് രമചന്ദ്രന്റെ ഇരിക്ക സ്ഥാനത്തു നിന്നുള്ള ഉയരം 317 സെന്റീമീറ്ററാണ്. വിരിഞ്ഞ മസ്തകവും കൊഴുത്തുരുണ്ട് നീണ്ട ഉടലും. ലക്ഷണമൊത്ത പതിനെട്ടു നഖങ്ങളും നിലത്തിഴയുന്ന തുമ്പിക്കൈയും അങ്ങനെ കൊമ്പനു വേൺണ്ട എല്ലാ ലക്ഷണങ്ങളും തികഞ്ഞ കരിവീരൻ തന്നെയാണ് തെച്ചിക്കോട്ട് രാമചന്ദ്രൻ.

2009ന് ശേഷംമാത്രം ഏഴു പേരുടെ ജീവനാണെടുത്തിട്ടുണ്ട്.രാമചന്ദ്രൻ ഇതാണ് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കാനുള്ള പ്രധാന കാരണം. പതിമൂന്ന് പേരെയാണ് തെച്ചികൊണ്ട് രാമചന്ദ്രൻ കൊലപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല രണ്ട് ആനകളെ കുത്തിവീഴ്ത്തുകയും ചെയ്തു. ഇവ പിന്നീട് ചരിഞ്ഞു.

തെച്ചിക്കാട്ട് രാമചന്ദ്രനെ കൊലപ്പെടുത്തുന്നതിനയി 2013ൽ ഭക്ഷണത്തിൽ ബ്ലേഡ് ചേർത്ത് നൽകിയത് വലിയ വലിയ വാർത്തയായിരുന്നു. സംഭവം കേസാവുകയും ചെയ്തു ഇതിനിടെ ആന പാപ്പാൻ ഷിബു മരിച്ചതും വീണ്ടും കോലാഹലങ്ങൾക്ക് കാരണമായി. എന്നാൽ കേസന്വേഷണം എങ്ങുമെത്തിയില്ല. പാപ്പാൻ ഷിബുവിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനും തുമ്പുണ്ടായില്ല.

വലതു കണ്ണിന് തീരെ കാഴ്ചയില്ല എന്നതിനൊപ്പം പ്രായാധിക്യവും തെച്ചിക്കോട്ട് രാമചന്ദ്രനെ തളർത്തുന്നതായാണ് കണക്കാക്കുന്നത്. പെരുമ്പാവൂരിൽ വച്ച് ഇടഞ്ഞതോടെ മൂന്നു സ്ത്രീകളാണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ട് പേരെ കൊലപ്പെടുത്തിയതോടെ രാമചന്ദ്രന് വിലക്കേർപ്പെടുത്താൻ തീരുമാനമെടുക്കുകയായിരുന്നു. തെച്ചിക്കോട്ട് രാമചന്ദ്രനെ പൊതുപരിപാടികളിൽ എഴുന്നാള്ളിക്കാൻ പ്രപ്തനല്ല എന്ന് വനം വകുപ്പും റിപ്പോർട്ട് നൽകിയതോടെയാണ് അന്തിമ തീരുമാനാം ഉണ്ടായത്.

ചിത്രം കടപ്പാട്: എലിഫെന്റ് ഡോട്ട് എസ് ഇ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :