രേണുക വേണു|
Last Updated:
ശനി, 23 നവംബര്‍ 2024 (11:25 IST)
Wayanad By-Election Results 2024 Live Updates: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 850 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
11:22 AM: വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്, ഭൂരിപക്ഷം 3 ലക്ഷത്തിലേക്ക്
10:55 AM:
വയനാട്ടിൽ വോട്ടെടുപ്പ് പകുതിയാകുമ്പോൾ പ്രിയങ്കാഗാന്ധിയുടെ ലീഡ് നില 2 ലക്ഷം കടന്നു
8.15 AM: വയനാട്ടില്‍ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി
8.20 AM: പ്രിയങ്കയുടെ ലീഡ് 2,350 ലേക്ക്
8:35 AM:
പ്രിയങ്കയുടെ ലീഡ് 23,464 ലേക്ക്
8:50 AM:
പ്രിയങ്ക ഗാന്ധി ബഹുദൂരം മുന്നിൽ. 29,546 വോട്ടുകൾക്ക് മുന്നിൽ.
9:10 AM:
പ്രിയങ്കയുടെ ലീഡ് 45,000 കടന്നു.
9:25 AM:
ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോൾ പ്രിയങ്കയുടെ ലീഡ് 50,000 ത്തിലേക്ക്.
9:40 AM:
പ്രിയങ്കയുടെ ലീഡ് അരലക്ഷം കടന്നു. 59,634
ആയി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ലീഡ് ഉയർന്നു.
10:00 AM:
വിജയം ഉറപ്പിച്ച് യു.ഡി.എഫ്. പ്രിയങ്കയുടെ ലീഡ് 85,533 ആയി ഉയർന്നു.
10:25 AM:
എതിർ സ്ഥാനാർത്ഥികളെ പിന്നിലാക്കി ബഹുദൂരം മുന്നിലോടി പ്രിയങ്ക. ലീഡ്, ഒരു ലക്ഷം കടന്നു.
10:45 AM:
പ്രിയങ്കയുടെ ലീഡ്
1,40,524 ആയി ഉയർന്നു.
11:10 AM:
പ്രിയങ്കയുടെ ലീഡ്
1,67,537
യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന് മൊകേരിയും മത്സരിക്കുന്നു. നവ്യ ഹരിദാസാണ് ബിജെപിക്കായി മത്സരിക്കുന്നത്.
റായ്ബറേലി നിലനിര്‍ത്താന്‍ വേണ്ടി രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.