വാളയാറിലെ സഹോദരിമാരുടെ മരണം; ഇന്ന് കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും - പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വാളയാറിലെ സഹോദരിമാരുടെ മരണം; ഇന്ന് കൂടുതല്‍ അറസ്‌റ്റ്

 Walayar rape case , Walayar ,  rape , case , police , arrest  , kill , death , girls , വാളയാര്‍ , സഹോദരിമാരുടെ മരണം , ലൈംഗികമായി പീഡിപ്പിച്ചു
വാളയാര്‍ (പാലക്കാട്)| jibin| Last Updated: വെള്ളി, 10 മാര്‍ച്ച് 2017 (07:25 IST)
വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും. വ്യാഴാഴ്ച വൈകീട്ട് അറസ്‌റ്റിലായ രണ്ടു പേരെ ഇന്ന് പാലക്കാട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകനും വാളയാര്‍ അട്ടപ്പള്ളം സ്വദേശിയുമായ മധു (27), അമ്മയുടെ രണ്ടാം ഭര്‍ത്താവിന്റെ കൂട്ടുകാരനും ഇടുക്കി രാജാക്കാട് സ്വദേശിയുമായ ഷിബു (43) എന്നിവരെയാണ് അന്വേഷണ സംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്ക് മരിച്ച പെണ്‍കുട്ടികളുടെ വീടുമായി നല്ല ബന്ധമാണ്. പ്രതി മധു ഇരു പെണ്‍കുട്ടികളേയും മരണത്തിന് മുമ്പ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഷിബു മൂത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :