‘കേരളത്തില്‍ ജാതിക്കോമരങ്ങള്‍ അഴിഞ്ഞാടുന്നു’

കൊച്ചി| Last Modified ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (13:12 IST)
കേരളത്തില്‍ ജാതിക്കോമരങ്ങള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അന്ധവിശ്വാസങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഗായകന്‍ യേശുദാസിനെ പോലും അമ്പലത്തില്‍ കയറ്റാത്തവരാണ് ഇവിടെയുള്ളതെന്നും വി.എസ് പറഞ്ഞു.

വിശ്വാസത്തിന്റെ പേരില്‍ ചൂഷണങ്ങള്‍ അരങ്ങേറുകയാണ്. വിദ്യാസമ്പന്നരും അറിവുള്ളവരും
വ്യാജ സിദ്ധന്മാരില്‍ അഭയം തേടുകയാണ്. അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും സാധാരണക്കാരന്റെ ജീവിതം നശിപ്പിക്കുകയാണെന്നും വിഎസ് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ കേരളം റിവേഴ്സ് ഗിയറിലാണ് സഞ്ചരിക്കുന്നതെന്നും ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ വിഎസ് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :