കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങൾ: നടപടി ഉണ്ടാകില്ലെന്ന സൂചന നല്‍കി വിഎസ്

കേന്ദ്രകമ്മിറ്റിയുടേത് ന്യായവും തൃപ്തികരവുമായ തീരുമാനങ്ങളെന്ന് വി എസ്

   vs achuthanandan , CPM , pinarayi vijyan , Sitaram yechuri , VS , വിഎസ് അച്യുതാനന്ദന്‍ , സി പി എം , കേന്ദ്ര കമ്മിറ്റി , പിണറായി വിജയന്‍ , കേന്ദ്ര കമ്മിറ്റി
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 8 ജനുവരി 2017 (15:10 IST)
മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെതിരേ കേന്ദ്ര കമ്മിറ്റിയിൽ നടപടിയുണ്ടാകില്ലെന്ന് സൂചന. കേന്ദ്ര കമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണെന്ന് കേന്ദ്ര കമ്മിറ്റിക്കുശേഷം പുറത്തിറങ്ങിയപ്പോള്‍ വിഎസ് വ്യക്തമാക്കി. തീരുമാനം ഔദ്യോഗികമായി പിന്നീട് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

വിഎസുമായി ബന്ധപ്പെട്ട പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നുചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിറ്റിയില്‍ നിന്നും പുറത്തിറങ്ങിയ വിഎസിന്റെ പ്രതികരണം ഉണ്ടായതും.

ഇന്നു രാവിലെ നടത്തിയ സന്ദര്‍ശനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗത്വം വേണമെന്ന് വിഎസ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടിരുന്നു.

യെച്ചൂരി ആവശ്യപ്പെട്ട പ്രകാരമായിരുന്നു കേന്ദ്രകമ്മിറ്റി നടക്കുന്ന ഹോട്ടലില്‍ വിഎസ് എത്തിയത്. ഈ കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം തന്റെ ആഗ്രഹം ജനറൽ സെക്രട്ടറിയെ അറിയിച്ചത്. വിഭാഗീയതയുമായി ബന്ധപ്പെട്ട് വിഎസിനെതിരെ മൂന്നുവര്‍ഷത്തോളമായി ഉയര്‍ന്നിരുന്ന പരാതികളാണ് പിബി കമ്മീഷനിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :