താന്‍ മത്സരിക്കണോ എന്ന് ജനങ്ങളും പാര്‍ട്ടിയും തീരുമാനിക്കുമെന്ന് വി എസ്

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 22 നവം‌ബര്‍ 2015 (17:47 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളും പാര്‍ട്ടിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുന്നണിയെ ആര് നയിക്കുമെന്ന് തീരുമാനിക്കേണ്ടത് എല്‍ ഡി എഫിലെ പാര്‍ട്ടികളാണ്. ജനങ്ങളുടെ അഭിലാഷം അറിഞ്ഞശേഷമേ താന്‍ മത്സരിക്കുകയുള്ളൂവെന്നും വി എസ് ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആര്‍ എസ് എസിനെ വളര്‍ത്തുകയാണെന്ന് പറഞ്ഞ വി എസ് വെള്ളാപ്പള്ളി ഗുരുവിന്റെ ആദര്‍ശം വലിച്ചെറിഞ്ഞ് അദ്ദേഹത്തെ കാവി പുതപ്പിക്കുകയാണെന്നും ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :