യുഡി എഫ് അരുവിക്കരയില്‍ ജയിച്ചത് അഴിമതിപ്പണം ഒഴുക്കിയെന്ന് വി എസ്

തിരുവനന്തപുരം| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (12:07 IST)
അഴിമതിയിലൂടെ ഉണ്‌ടാക്കിയ പണം ഒഴുക്കിയാണ്‌ യുഡിഎഫ്‌ അരുവിക്കരയില്‍ വിജയിച്ചതെന്നു പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യൂതാനന്ദന്‍. സര്‍ക്കാര്‍ നടത്തിയ ന്യൂനപക്ഷ പ്രീണനം ബിജെപി മുതലെടുത്തുവെന്നും വി.എസ്‌ പറഞ്ഞു.

അരുവിക്കരയില്‍
യുഡി‌എഫ് സ്ഥാനാര്‍ഥി ശബരീ നാഥന്‍ 10128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി
വിജയ കുമാറിനെ പരാജയപ്പെടുത്തിയത്. ശബരീ നാഥന് 56,448 വോട്ടാണ് ലഭിച്ചത്. ഇടത് സ്ഥാനാര്‍ഥി വിജയ കുമാറിന് 46,320 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഒ രാജ ഗോപാലിനു 34,145 വോട്ടും ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :