ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തികച്ചും ന്യായമാണ്; ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണം: വി എസ്

തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണപിന്തുണയുമായി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്. തികച്ചും ന്യായമായ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നതെന്നും ആ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ തിരുവനന്തപുരം ലോ അക്കാദമി അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുകയാണ്. ആവശ്യമായതിനേക്കാള്‍ മൂന്ന് ഇരട്ടിയോളം ഏക്കര്‍ ഭൂമിയിലാണ് ഇപ്പോള്‍ അക്കാദമി പ്രവര്‍ത്തിക്കുന്നത്. ആ ഭൂമി എത്രയും പെട്ടെന്ന് സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും പതിനഞ്ച് ദിവസമായി ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരപന്തല്‍ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കെ വി എസ് പറഞ്ഞു
|
|
അനുബന്ധ വാര്‍ത്തകള്‍
- ലക്ഷ്മി നായരുടെ രാജി ആവശ്യം പ്രായോഗികമല്ലെന്ന് സിപിഎം; രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്ഐ
- ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍; ഹോട്ടലില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ജോലി ചെയ്യിച്ചെന്ന് ആരോപണം
- വാര്‍ത്താസമ്മേളനത്തിനിടെ ലക്ഷ്മി നായര്‍ക്ക് കരിങ്കൊടി; ആരോപണങ്ങള്‍ ബാലിശമെന്ന് ലക്ഷ്മി നായര്‍
- താക്കീത് പോരായിരുന്നു, വിഎസിനെ കേന്ദ്രകമ്മിറ്റി വെറുതെ വിട്ടതില്‍ പൊട്ടിത്തെറിച്ച് മൂവര്‍സംഘം
- വിഎസ് അച്ചടക്കം പാലിക്കണം; പറയാനുള്ളത് സംസ്ഥാന സമിതിയിൽ വ്യക്തമാക്കണം - യെച്ചൂരി