'108' ആംബുലൻസ് അഴിമതി അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് വി എസ്

തിരുവനന്തപുരം| Last Updated: ശനി, 29 ഓഗസ്റ്റ് 2015 (17:22 IST)
108' ആംബുലൻസുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നടന്ന സമാനമായ അഴിമതിയെപ്പറ്റി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടേയും അതിന്റെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേസിൽ സംസ്ഥാനാന്തര ബന്ധങ്ങളുള്ളതുകൊണ്ടും, ആരോപണവിധേയർ സാമ്പത്തികമായും രാഷ്ട്രീയമായും വലിയ പിടിപാടുള്ളവരായതുകൊണ്ടും കേസ് തേച്ചുമാച്ചു കളയാനുള്ള നീക്കം സജീവമാണ്. അതിനാൽ അന്വേഷണം സിബിഐയ്ക്ക് വിടണണെന്നും വിഎസ് ആവശ്യപ്പെട്ടു.

ആംബുലൻസ് നടത്തിപ്പിലുണ്ടായ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് കംപ്‌ട്രോളർ ആന്റ് ആഡിറ്റർ ജനറൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, അവിടത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ്, മുൻ കേന്ദ്രമന്ത്രിമാരായ പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, വയലാർ രവിയുടെ മകൻ രവി കൃഷ്ണ എന്നിവർക്കെതിരെ സി.ബി.ഐ കേസെടുത്തിട്ടുള്ളത്. ഇതേ കമ്പനിയുമായി ബന്ധപ്പെട്ടാണ് കേരളത്തിലും ആംബുലൻസ് നടത്തിപ്പിൽ അഴിമതി ഉയർന്നിട്ടുള്ളത്.മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും കേസിൽ ആരോപണവിധേയനായിരുന്നു വി എസ് പ്രസ്താവനയില്‍ പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :