വി എസ് അച്യുതാനന്ദന്‍ സമ്മേളന വേദിയില്‍ തിരിച്ചെത്തി

വിശാഖപട്ടണം:| Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (13:39 IST)
സിപിഎം പാ ര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ നിന്നും മടങ്ങിയ വി എസ് അച്യുതാന്ദന്‍ തിരിച്ചെത്തി.സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് വി എസ് തിരിച്ചെത്തിയത്. രാവിലെയാണു വി.എസ് സമ്മേള വേദിയില്‍ നിന്നും മടങ്ങിയത്.

കേന്ദ്ര കമ്മിറ്റിയില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും
പ്രതിഷേധിച്ചല്ല മടങ്ങുന്നതെന്നും നേരത്തെ പുറപ്പെടുന്നതിന് മുന്‍പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വി.എസ് യെച്ചൂരിക്കു പരസ്യമായി തന്നെ പിന്തുണയും ആംശസയും അറിയിച്ചു രംഗത്തെത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :