ഇഞ്ചോടിച്ച് പോരാടി മുന്നണികള്‍

തിരുവനന്തപുരം| Last Modified വെള്ളി, 16 മെയ് 2014 (08:59 IST)
വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടവേ നിമിഷങ്ങള്‍ മാത്രം നില്‍ക്കേ മുന്നണികള്‍ ഇഞ്ചോടിച്ച് പോരാട്ടം നടത്തുന്ന കാഴ്‌ചയാണ് കാണുന്നത്. തിരുവനന്തപുരത്ത് ബിജെപി സാന്നിധ്യമറിയിച്ചുകൊണ്ട് യുഡി‌എഫ്-ബിജെപി പോരാട്ടമാണ് നടക്കുന്നത്.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ പതിനായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുസ്ലിം‌ലീഗ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. അട്ടിമറി സാധ്യതകള്‍ക്ക് സൂചന നല്‍കി കാസര്‍കോട് ടി സിദ്ദിഖ് ശക്തമായ സാന്നിധ്യമറിക്കുന്നു. ശക്തമായ മറ്റൊരു പോരാട്ടം നടക്കുന്ന കണ്ണൂരില്‍ ശ്രീമതി ടീച്ചര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിലാണ്. കേരളമുറ്റുനോക്കിയ കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ ബഹുദൂരം മുന്നിലാണ്. എല്‍‌ഡി‌എഫിന്റെ അഭിമാന പോരാട്ടമായ വടകരയില്‍ ഷംസീര്‍ മുന്നിട്ടുനില്‍ക്കുന്നു.

നിലവില്‍ എല്‍‌ഡി‌എഫ് എട്ടും യുഡി‌എഫ് 12 സീറ്റുകളിലും ലീഡുചെയ്യുകയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നിലയും വിജയിച്ചവരെയും അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ: //elections.webdunia.com/kerala-loksabha-election-results-2014.htm



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :