വോട്ട് തേടുമ്പോള്‍ എല്‍ ഡി എഫ് പോരായ്മകളും തുറന്നു പറയണമെന്ന് വിഎസ്

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (14:01 IST)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് തേടുമ്പോള്‍ നേട്ടങ്ങള്‍ക്കൊപ്പം പോരായ്മകളും പറയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന എല്‍ ഡി എഫ് ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍ ഡി എഫ് ഭരണത്തിലുള്ള പഞ്ചായത്തുകളില്‍ വോട്ട് തേടുമ്പോള്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ക്കൊപ്പം പോരായ്മകളും തുറന്നുപറയാന്‍ തയാറാകണം. പോരായ്മകള്‍ എന്തുകൊണ്ട് സംഭവിച്ചുവെന്നും അത് പരിഹരിക്കാന്‍ എന്തൊക്കെ ചെയ്യുമെന്നും ജനങ്ങളോട് വിശദീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ പ്രാദേശികതലത്തില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണം. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പ്രകടന പത്രികയില്‍ ഊന്നല്‍ നല്‍കേണ്ടതെന്നും വി എസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :