എസ്എൻഡിപിയെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ധാർമിക അവകാശമില്ല: തുഷാർ

 വിഎം സുധീരന്‍ , കെപിസിസി , തുഷാർ വെള്ളാപ്പള്ളി , ഉമ്മന്‍ചാണ്ടി
കണ്ണൂർ| jibin| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (14:58 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും വിമര്‍ശിച്ചു എസ്എൻഡിപി വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി രംഗത്ത്. ജാതി സംഘടനകളെ കൂട്ടുപിടിച്ചു ഭരണം നടത്തുന്ന മുഖ്യമന്ത്രിക്ക് തങ്ങളെ വിമര്‍ശിക്കാന്‍ ധാർമിക അവകാശമില്ല. സമുദായ സംഘടനകൾ ഒരുമിക്കുന്നതിനെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മുസ് ലിംകളെയും ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന മുസ് ലിം ലീഗും കേരളാ കോൺഗ്രസുമാണ് യുഡിഎഫിലെ ഘടകകക്ഷികൾ. കേരളത്തിൽ സിപിഎം മാത്രം പ്രവർത്തിച്ചാൽ മതിയെന്ന വാദം ന്യായമല്ല. കൂട്ടായ്മയിലൂടെ രാജ്യത്ത് പ്രവർത്തിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. വിദ്യാഭ്യാസവും വിവരവുമില്ലാത്ത ജനങ്ങളല്ല കേരളത്തിലുള്ളതെന്ന് നേതാക്കൾ മനസിലാക്കണമെന്നും തുഷാർ പറഞ്ഞു.

സിപിഎമ്മിനും കോൺഗ്രസിനും എതിരെ ശക്തി തെളിയിക്കുന്നതിനേക്കാൾ ഉപരി ആശയ പ്രചരണത്തിനാണ് സമത്വമുന്നേറ്റ യാത്ര മുൻതൂക്കം നൽകുന്നത്. സമത്വമുന്നേറ്റ യാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :