വിഴിഞ്ഞം തുറമുഖം: അദാനി പോര്‍ട്‌സിന് ഇന്ന് കത്ത് നല്‍കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം , അദാനി പോര്‍ട്‌സ് , ലെറ്റര്‍ ഓഫ് ഇന്റന്റ്
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 3 ജൂലൈ 2015 (08:34 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണവും നടത്തിപ്പും ഏല്‍പ്പിച്ചുകൊണ്ട് ഇന്ന് അദാനി പോര്‍ട്‌സിന് കത്ത് (ലെറ്റര്‍ ഓഫ് ഇന്റന്റ്) നല്‍കും. ലെറ്റര്‍ ഓഫ് ഇന്‍ഡന്റ് നല്‍കിയാല്‍ അദാനി പോര്‍ട്‌സിന്റെ സംഘം തലസ്ഥാനത്ത് എത്തി പദ്ധതി ഏറ്റെടുക്കുന്നതിന്റെ തീരുമാനം അറിയിക്കും. പിന്നീട് കരാര്‍ ഒപ്പുവെയ്ക്കാന്‍ അദാനി ഗ്രൂപ്പിന്റെ മേധാവി ഗൗതം അദാനി തന്നെ തലസ്ഥാനത്ത് എത്തുമെന്നും അറിയുന്നു.

കരാര്‍ ഒപ്പുവെയ്ക്കുന്നതിന് മുമ്പ് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കണം. ലെറ്റര്‍ ഓഫ് ഇന്റന്‍റ് സ്വീകരിച്ചുകഴിഞ്ഞാല്‍ അദാനി പോര്‍ട്‌സ് വിഴിഞ്ഞത്തിനായി പ്രത്യേക കമ്പനി രൂപവത്കരിക്കണം. 120 കോടിരൂപ കരുതല്‍ നിക്ഷേപമായി കെട്ടിവെയ്ക്കുകയും വേണം. ഈ പ്രത്യേക കമ്പനിയുമായാണ് തുറമുഖ വകുപ്പ് കരാറില്‍ ഒപ്പുവെയ്ക്കുക. ഇപ്പോഴുള്ള കരട് കരാര്‍തന്നെയാവും പദ്ധതിയുടെ അന്തിമ കരാര്‍.

പ്രത്യേക കമ്പനി രൂപവത്കരിക്കാനുള്ള സാങ്കേതിക നടപടികള്‍ക്ക് കുറച്ചുദിവസം വേണ്ടിവരും. ഇത് പൂര്‍ത്തിയായാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ആഘോഷപൂര്‍വം പദ്ധതിക്ക് തറക്കല്ലിടാനാണ് സര്‍ക്കാരിന്റെ ശ്രമം. നവംബര്‍ ഒന്നിന് നിര്‍മാണോദ്ഘാടനത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :