സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പഴയ ചിത്രമെന്ന് ജിഷ്ണു

തിരുവനന്തപുരം| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (15:48 IST)
ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിരാകരിച്ച് നടന്‍ ജിഷ്ണു രാഘവന്‍. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്.

ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ് താന്‍ ഒരു വര്‍ഷം മുമ്പ് താന്‍ ചികിത്സയിലായിരിക്കേയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് താരം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഈ ചിത്രം ഉപയോഗിച്ച് അനാവശ്യ തെറ്റിധാരണയുണ്ടാക്കാനുള്ള ശ്രമം വളരെ വേദനാജനകമാണ് ചികില്‍സക്ക് ശേഷം ഉടന്‍ തന്നെ തിരിച്ചു വരുമെന്നും ജിഷ്ണു പറഞ്ഞു.


ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിക്കുന്നതിനെതിരെ നടന്‍ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ജിഷ്ണുവിനോട് സംസാരിച്ചിരുന്നതായും അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായും പൃഥ്വിരാജും ഫേസ്ബുക്കില്‍ കുറിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :