തൃശൂരില്‍ 886 പേര്‍ക്ക് വൈറല്‍പനി ബാധ

തൃശൂര്‍| Last Modified ഞായര്‍, 5 ജൂലൈ 2015 (15:25 IST)
വൈറല്‍പനി ബാധിച്ച 886 പേര്‍ വെളളിയാഴ്ച തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 44 പേരെ ചികിത്സക്കായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

വയറിളക്ക രോഗബാധയുടെ 171 കേസുകളും വെളളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയറിളക്കം ബാധിച്ച 14 പേരെ വിവിധ ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത്കൂടാതെ ചിക്കന്‍പോക്സ് ബാധിച്ച അഞ്ച് കേസുകളും ഡെങ്കിപ്പനി ബാധയുടെ മൂന്ന് കേസുകളും വെളളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതിനിടയില്‍ ജില്ലയിലെ മുളളൂര്‍ക്കരയില്‍ റിപ്പോര്‍ട്ട് ചെയ്ത കറുത്ത പനിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക കേന്ദ്രസംഘം ജില്ലയിലെത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുളള ആരോഗ്യവകുപ്പ് അധികൃതരുമായി ആശയവിനിമയം നടത്തിയ സംഘം കറുത്ത പനി ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആളെ സന്ദര്‍ശിച്ചു വിവരങ്ങളാരാഞ്ഞു. പിന്നീട് സംഘം രോഗം റിപ്പോര്‍ട്ട് ചെയ്ത മുളളൂര്‍ക്കര പ്രദേശവും സന്ദര്‍ശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :