പ്രസംഗം നിർത്താൻ സംഘാടകർ, തനിക്ക് പറയാനുള്ളത് പറയുമെന്ന് വിനയൻ; മണി അനുസ്മരണത്തിൽ നടന്നത് നാടകീയ രംഗങ്ങൾ

തിങ്കള്‍, 6 ഫെബ്രുവരി 2017 (09:22 IST)

Widgets Magazine

മുഖ്യപ്രഭാഷണം നടത്തവേ സംവിധായകൻ വിനയനോട് പ്രസംഗം അവസാനിപ്പിക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. സമയം വൈകിയതിനെ തുടർന്നായിരുന്നു സംഭവം. എന്നാൽ, സംഘാടകരുടെ വാക്കുകൾ കേൾക്കാതെ വിനയൻ കുറച്ച് നേരം കൂടി പ്രസംഗിച്ചശേഷം വേദി വിട്ടു. അന്തരിച്ച നടൻ കലാഭവന്‍ മണിയുടെ അനുസ്മരണം 'മണിക'ത്തിലായിരുന്നു സംഭവം. 
 
പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്നു വിനയൻ. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രസംഗം അവസാനിപ്പിക്കാൻ സംഘാടകർ ആവശ്യപ്പെട്ടത്. എന്നാൽ, താൻ കൃത്യ സമയത്ത് തന്നെ പരിപാടിക്ക് എത്തിയെന്നും തുടങ്ങാൻ വൈകിയത് തന്റെ കുഴപ്പമല്ലെന്നും അതിനാൽ തനിയ്ക്ക് പറയാനുള്ളത് താൻ പറയുമെന്നും വിനയൻ പറഞ്ഞു.
 
പ്രസംഗം നിര്‍ത്തിയയുടനെ അദ്ദേഹം വേദി വിടുകയും ചെയ്തു. വിനയന്‍ വേദിയില്‍നിന്ന് ഇറങ്ങിയയുടനെ, സ്വന്തം കഴിവുകള്‍ വിളിച്ചുപറയാനുള്ള വേദിയല്ല ഇതെന്നും ചുരുക്കി സംസാരിക്കേണ്ടിയിരുന്നൂവെന്നും സംഘാടകന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ കലാഭവൻ മണി വിനയൻ Movie Vinayan Kalabhavan Mani

Widgets Magazine

വാര്‍ത്ത

news

ആയിരങ്ങ‌ൾ സാക്ഷി; കലക്ടർ കടലിലേക്ക് എടുത്തുചാടി, അന്തംവി‌ട്ട് ജനങ്ങൾ!

കണ്ണൂരിന്റെ കലക്ടർ കടലിലേക്ക് എടുത്തുചാടിയപ്പോൾ കടപ്പുറത്തുണ്ടായിരുന്ന ജനങ്ങൾ ഒന്ന് ...

news

ലോ അക്കാദമി ഇപ്പോൾ തുറക്കില്ല, ഇനിയെന്ന് എന്ന് പറയാനുമാകില്ല!

ലോ അക്കാദമി വിഷയം വഷളായതിനെ തുടർന്ന് ക്ലാസുകൾ അനിശ്ചിതകാലത്തേക്കു നീട്ടി. ഇന്നു ...

news

ജയലളിതയുടെ പിറന്നാൾ ദിനത്തിൽ തമിഴ്നാട്ടിൽ ചിലതെല്ലാം സംഭവിക്കും; ദീപ രണ്ടും കൽപ്പിച്ച്

മുൻ മുഖ്യമന്ത്രി ജയല‌ളിതയുടെ പിറന്നാൾ ദിനത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ...

news

കൊന്നാൽ പോലും രാജിവെയ്ക്കില്ല, രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ ലക്ഷ്യം സി പി ഐ എം: ലക്ഷ്മി നായർ

രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ സി പി ഐ എമ്മില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് ...

Widgets Magazine