വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ല, ഇനി ഇടപെടാന്‍ ഉദ്ദേശിക്കുന്നുമില്ല: ചെന്നിത്തല

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (19:23 IST)
വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താനോ സര്‍ക്കാരോ ഇടപെടില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. താന്‍ അധികാരത്തിലെത്തി ഇത്രയും നാള്‍ ഇടപെട്ടിട്ടില്ല. ഇനി ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. തനിക്കെതിരെ വിജിലന്‍സ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതിനെ കുറിച്ച്‌ ധനമന്ത്രി മാണി പ്രതികരിച്ചതിന്‌ പുറമെയാണ്‌ മറുപടിയെന്ന നിലയില്‍ ചെന്നിത്തലയുടെ പ്രതികരണമെത്തിയത്‌.

സംസ്ഥാനത്തെ ഏറ്റവും കാര്യക്ഷമമായ അന്വേഷണ ഏജന്‍സിയായി വിജിലന്‍സിനെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സംസ്‌ഥാനങ്ങള്‍ക്ക്‌ പുറത്തുനില്‍ക്കുന്ന കോടതി ഉള്‍പ്പെടെ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്‌. ആര്‍ക്കും തെറ്റിധാരണ വേണ്ട. താനും സര്‍ക്കാരും വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ല. കേസുകള്‍ വിജിലന്‍സ്‌ സത്യസന്ധമായിത്തന്നെ അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :