കായല്‍ കയ്യേറ്റം: എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

vigilance enquiry , mg sreekumar , കായല്‍ കയ്യേറ്റം , എംജി ശ്രീകുമാര്‍ , ഗായകന്‍
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2017 (16:22 IST)
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗായകന്‍ എം ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. ബോള്‍ഗാട്ടി പാലസിന് സമീപത്തായി എം.ജി ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസിലാണ് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

ഫെബ്രുവരി 19നു മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും എറണാകുളം വിജിലന്‍സ് യൂണിറ്റിന് കോടതി നിര്‍ദേശം നല്‍കി. കൊച്ചി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

എറണാകുളം വില്ലേജിലുള്ള മുളവുകാട് വില്ലേജില്‍ 11.50 സെന്റ് സ്ഥലമാണ് 2010 ല്‍ എം ജി ശ്രീകുമാര്‍ വാങ്ങിയത്. തീരദേശ പരിപാലന ചട്ടം ലംഘിച്ചും കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടം ലംഘിച്ചുമാണ് അവിടെ കെട്ടിട നിര്‍മ്മാണം നടത്തിയതെന്നുമാണ് കേസ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :