മലപ്പുറം|
jibin|
Last Modified ഞായര്‍, 15 ഒക്ടോബര്‍ 2017 (10:46 IST)
വോട്ടുവിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായെങ്കിലും വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് ജയിച്ചു. ആകെ പോൾ ചെയ്ത 12,2623 വോട്ടിൽ 65,227 വോട്ടും ലീഗ് സ്ഥാനാർഥി നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ബഷീറിന് 41, 917 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാനായത് എൽഡിഎഫ് നേട്ടമായി കാണുന്നുണ്ട്.
അതേസമയം, ബിജെപിയെ പിന്തള്ളി എസ്ഡിപിഐ സ്ഥാനാർഥി കെസി നസീർ മൂന്നാം സ്ഥാനത്തെത്തി. 8648 വോട്ടാണ് എസ്ഡിപിഐയ്ക്ക് ലഭിച്ചത്. ബിജെപിയുടെ കെ ജനചന്ദ്രന്
5728 വോട്ട് മാത്രമെ ലഭിച്ചുള്ളൂ.
ലീഗിന്റെ സ്വാധീനമേഖലകളിലുള്പ്പെടെയുള്ള മിക്ക പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ കുറവുണ്ട്. ശക്തമായ മത്സരത്തിൽ ലീഗിന്റെ കോട്ടകളിലുൾപ്പെടെ ഇടത് സ്ഥാനാർഥിക്ക് വിള്ളലുണ്ടാക്കാൻ സാധിച്ചുവെന്നത് ലീഗിന് വേദനയായി മാറുന്ന അവസ്ഥയാണുള്ളത്. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ബഷീറിന് കഴിഞ്ഞ തവണത്തെ മൃഗീയ ഭൂരിപക്ഷം
വൻതോതിൽ കുറയ്ക്കാനും സാധിച്ചു. ഭൂരിപക്ഷത്തിൽ 14,747 വോട്ടിന്റെ കുറവാണ് ലീഗിന് ഇത്തവണയുണ്ടായത്.
ബിജെപിക്കും വേങ്ങരയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. എസ്ഡിപിഐ സ്ഥാനാർഥിയേക്കാളും ബിജെപി പിന്നിലായി. 8,648 വോട്ട് നേടിയ എസ്ഡിപിഐ മൂന്നാമതെത്തിയപ്പോൾ ബിജെപിക്ക് 5728 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ലോക്സഭാംഗമായതിനെത്തുടർന്ന് മുസ്ലിം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കെഎൻഎ ഖാദറും, എൽഡിഎഫ് സ്ഥാനാർഥിയായി പിപി ബഷീറും ബിജെപി സ്ഥാനാർഥിയായി കെ ജനചന്ദ്രനുമാണ് രംഗത്തുള്ളത്.