സമത്വമുന്നേറ്റയാത്ര സമൂഹത്തെ ഭിന്നിപ്പിക്കാന്‍- കാനം രാജേന്ദ്രന്‍

വെള്ളാപ്പള്ളി നടേശന്‍ , സമത്വമുന്നേറ്റയാത്ര , എസ്എന്‍ഡിപി , സിപിഐ
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (12:39 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്രയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. വെള്ളാപ്പള്ളിയുടെ യാത്ര സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതാണ്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാകുമോ എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയ്ക്കെതിരേ യുഡിഎഫ് ശക്തമായ പ്രചരണം നടത്തണമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയതയെ ചെറുക്കാന്‍ കക്ഷി രാഷ്ട്രീയത്തിനു അതീതമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ എത്തിയിരിക്കുകയാണ്. തളിപ്പറമ്പില്‍ നടന്ന ആദ്യ സ്വീകരണയോഗത്തില്‍ നിരവധി പേര്‍ എത്തി. ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.
ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖത്താണ് യാത്രയുടെ സമാപനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :