വി എസിന്റേത് പാർട്ടി വിരുദ്ധ പ്രവർത്തനം; ദുർബലമായിരുന്ന പ്രതിപക്ഷത്തിന്റെ ശക്തി വർധിപ്പിച്ചു, സർക്കാരിന്റെ ശോഭ കെടുത്തിയെന്ന് വെള്ളാപ്പള്ളി

വിഎസിന്റേത് പാർട്ടി വിരുദ്ധ പ്രവർത്തനം, സർക്കാരിന്റെ ശോഭ കെടുത്തി: വെള്ളാപ്പള്ളി

കൊല്ലം| aparna shaji| Last Modified ഞായര്‍, 2 ഒക്‌ടോബര്‍ 2016 (14:24 IST)
സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശന വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാട് തെറ്റാണെന്ന് പറഞ്ഞ വി എസ് അച്യുതാനന്ദനെതിരെ വിമർശനവുമായി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് വി എസ് നടത്തിയതെന്നായിരുന്നു വെള്ളാപ്പള്ളി പ്രതികരിച്ചത്.

കേഡർ പാർട്ടി അംഗത്തിനു ചേർന്ന തരത്തിലല്ല വിഎസ് പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ നടപടി സർക്കാരിന്റെ ശോഭ കെടുത്തി. പ്രതിപക്ഷം ദുർബലമായ അവസ്ഥയിലായിരുന്നു. വിഎസിന്റെ പിന്തുണ അവരുടെ ശക്തി വർധിപ്പിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമരത്തോടുള്ള സർക്കാരിന്റെ തീരുമാനം തെറ്റാണെന്നും എത്രയും വേഗം എം എൽ എമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നും അതിനുള്ള നിലപാട് സർക്കാർ സ്വീകരിക്കണമെന്നുമായിരുന്നു വി എസ് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :