ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ മോദിയുടെ ഫോട്ടോസ്റ്റാറ്റാണ് പിണറായി വിജയന്‍: വി.ഡി സതീശന്‍

തിരുവനന്തപുരം, ബുധന്‍, 15 ഫെബ്രുവരി 2017 (08:14 IST)

Widgets Magazine

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശന്‍. മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല ഉള്ളത്, പകരം ചെമ്പരത്തിപൂവാണെന്ന് യുഡിഎഫ് മേഖലാ ജാഥയ്ക്ക് വൈറ്റിലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ സതീശന്‍ പരിഹസിച്ചു. 
 
പിണറായി വിജയന്‍ ശക്തനും ഇരട്ടച്ചങ്കനുമാണെന്നാണ് അണികള്‍ കരുതുന്നത്. എന്നാല്‍ എട്ടുമാസത്തെ ഭരണം കൊണ്ട് ഊതി വീര്‍പ്പിച്ച ബലൂണാണ് പിണറായി വിജയനെന്ന് വെളിപ്പെട്ടു. എഫ്‌സിഐ ഗോഡൗണുകളില്‍ അരി കെട്ടിക്കിടക്കുമ്പോള്‍ അത് റേഷന്‍കടകളില്‍ എത്തിക്കാനുളള ഇച്ഛാശക്തിപോലും അദ്ദേഹം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
കേരള ചരിത്രത്തിലെ ഏറ്റവും നിഷ്‌ക്രിയനായ മുഖ്യമന്ത്രിയെന്ന പദവിയിലേക്കാണ് പിണറായി വിജയന്‍ നടന്നടുക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോസ്റ്റാറ്റായി പിണറായി മാറിയെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയന്‍ വി.ഡി സതീശന്‍ നരേന്ദ്രമോദി Pinarayi Vijayan Vd Satheesan Ldf Govt.

Widgets Magazine

വാര്‍ത്ത

news

ശശികല പോയസ് ഗാർഡനിൽ എത്തി, കീഴടങ്ങുമെന്ന് സൂചന; രാഷ്ട്രീയ കാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് ചിന്നമ്മ!

അനധികൃത സ്വത്തുസമ്പാദന കേസിൽ സുപ്രീം കോടതി ശിക്ഷിച്ച അണ്ണാ ഡി എം കെ ജനറൽ സെക്രട്ടറി വി കെ ...

news

ഇനി എല്ലാം ഗവർണറുടെ കയ്യിൽ; പനീർസെൽവത്തോടൊപ്പം ദീപയും, കണ്ണുനട്ട് തമിഴകം

വി കെ ശശികല മുഖ്യമന്ത്രി ആകാൻ തയ്യാറെടുക്കുന്നുവെന്ന വാർത്ത വന്നപ്പോൾ തമിഴകം ...

news

എടപ്പാടി പളനിസ്വാമി ഗവര്‍ണറെ കണ്ടു; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ശശികല പക്ഷത്തു നിന്നുള്ള എടപ്പാടി ...

news

ശശികല ഇനി അഴിയെണ്ണും; സന്തോഷം മറച്ച് വെക്കാതെ താരങ്ങൾ, ചിന്നമ്മയുടെ പരാജയം ആഷോഷമാക്കി ജനങ്ങൾ

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധി വന്നതോടെ ശശികല ...

Widgets Magazine