പതിനാറുകാരിയുടെ ആത്മഹത്യ: യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കല, ആത്മഹത്യ, പൊലീസ് , തിരുവനന്തപുരം, അറസ്റ്റ്
വര്‍ക്കല| Sajith| Last Modified ശനി, 13 ഫെബ്രുവരി 2016 (17:23 IST)
പതിനാറുകാരിയായ പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മണമ്പൂര്‍ പെരുങ്കുളം മലവിളപൊയ്ക വീട്ടില്‍ വിഷ്ണു (22), ചേര്‍ത്തല വയലാര്‍ കേരളാദിത്യപുരം കണ്ണേകാട്ടില്‍ വീട്ടില്‍ സാം‍രാജ് (24) എന്നിവരാണ് വര്‍ക്കല പൊലീസ് പിടിയിലായത്.

വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയുമായി വിഷ്ണുവും സാം‍രാജും ഒരേ സമയം പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതുമായി ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ഇവര്‍ തമ്മില്‍ വഴക്കിലായി.

എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുമെന്ന് വിഷ്ണു കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതില്‍ ഭയന്ന കുട്ടി യുവാക്കളുടെ സാന്നിദ്ധ്യത്തില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. എന്നാല്‍ ഇരുവരും കുട്ടിയുടെ തടയാതെ നോക്കിനിന്നതേയുള്ളു. വിവരം അറിഞ്ഞ കുട്ടിയുടെ മാതാവാണ് പൊള്ളലേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച കുട്ടി മരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :