വാളയാറിൽ റെയിൽ‌വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു; ട്രെയിനുകൾ വൈകിയോടുന്നു

Sumeesh| Last Modified വ്യാഴം, 9 ഓഗസ്റ്റ് 2018 (15:34 IST)
പലക്കാട്: ശക്തമായ മഴയെ തുടർന്ന് പാലക്കാട് വാളയാർ റെയിൽ‌വേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ്ട് റെയിൽ ഗതാഗതം തടസപ്പെട്ടു. മഴയെ തുടർന്ന് വ്യാഴാഴ്ച രാവിലെയോടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണത്. നിലവിൽ ഒരു ട്രാക്കിലൂടെ മാത്രമാണ് ഇതുവഴി ട്രെയിൻ ഗതാഗതം ഉള്ളത്.


പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ട്രാക്കിലേ മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. പ്രധാന ദീർഘദൂര റെയിൽ‌വേ റൂട്ടായതിനാൽ മിക്ക ദീർഘദൂര ട്രെയിനുകളും വൈകിയാണ് ഓടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :