ഗവര്‍ണ്ണറെ വക്കം വിമര്‍ശിച്ചു, സദാശിവത്തെ വി‌എസ് പിന്തുണച്ചു

വക്കം പുരുഷോത്തമന്‍, വി‌എസ് അച്യുതാനന്ദന്‍, ഗവര്‍ണ്ണര്‍
തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (13:10 IST)
ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ രംഗത്തെത്തി. ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലറാകേണ്ട കാര്യമില്ലെന്നാണ്
വക്കം പുരുഷോത്തമന്‍ പറഞ്ഞത്. ജനാധിപത്യ സംവിധാനത്തില്‍ ഗവര്‍ണര്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നത് ശരിയല്ലെന്നും പണ്ടുള്ള കീഴ്‌വഴക്കം ഇങ്ങനെ തുടരേണ്ട ആവശ്യമുണ്ടോയെന്ന് ആലോചിക്കണമെന്നും വക്കം ആവശ്യപ്പെട്ടു.

അതേ സമയം ഗവര്‍ണര്‍ പി സദാശിവത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ഗവര്‍ണര്‍ വിസിമാരുടെ യോഗം വിളിച്ചതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തന്നെ ഗവര്‍ണറെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം സര്‍വ്വകലാശാലകളെ കുട്ടിച്ചോറാക്കിയത് സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തി.

വിസിമാരുടെ യോഗം വിളിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും സര്‍ക്കാരിന്റെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും കെപിസിസി നേരത്തെ ആരോപിച്ചിരുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :