വടക്കാഞ്ചേരി ബലാത്സംഗക്കേസ്: ജയന്തനെതിരെ തെളിവ് ലഭിച്ചില്ല; കോടതി നിര്‍ദേശിച്ചാല്‍ മാത്രം തുടരന്വേഷണമെന്നും പൊലീസ്

വടക്കാഞ്ചേരി ബലാത്സംഗക്കേസില്‍ പൊലീസിന് തെളിവ് ലഭിച്ചില്ല

തൃശൂര്| സജിത്ത്| Last Modified ബുധന്‍, 23 നവം‌ബര്‍ 2016 (16:15 IST)
സിപിഎം നഗരസഭാ കൗണ്‍സിലര്‍ പിഎന്‍ ജയന്തനടക്കം നാലുപേര്‍ ആരോപണ വിധേയരായ വടക്കാഞ്ചേരി പീഡനക്കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചില്ലെന്ന് പൊലീസ്. പീഡനം നടന്നെന്നു പറയുന്ന സ്ഥലം കണ്ടെത്താനും സാധിച്ചിട്ടില്ല. അതിനാലാണ് കോടതി നിര്‍ദേശം ഉണ്ടാവുകയാണെങ്കില്‍ മാത്രം തുടരന്വേഷണവും ജയന്തന്റെ അറസ്റ്റും മതിയെന്ന നിലപാടില്‍ പൊലീസ് എത്തിയത്.

പീഡനം നടന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു ആരോപണവുമായി പരാതിക്കാരി എത്തിയത്. അതിനാല്‍ തന്നെ കേസിലെ ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാതായിയെന്നും പൊലീസ് പറഞ്ഞു. കേസില്‍ ഇരയായ യുവതിയുടെ മൊഴി നേരത്തെ തന്നെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എഎസ്‌പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :