കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: കാരാട്ടിന് വി മുരളീധരന്റെ കത്ത്

തിരുവനന്തപുരം| Last Updated: വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (17:49 IST)
സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ കത്ത്.കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് സി പി ഐ എം കേന്ദ്രനേതൃത്വം ഇടപെടണമെന്ന് കത്തില്‍ വി മുരളീധരന്‍ ആവശ്യപ്പെട്ടു.

കതിരൂരില്‍ ആര്‍ എസ് എസ് പ്രാദേശിക നേതാവ് മനോജിന്റെ കൊലപാതകം സി പി ഐ എം നേതൃത്വത്തിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം മുരളീ‍ധരന്‍ ആവശ്യപ്പെട്ടു.

സംഘടനാ പ്രവര്‍ത്തനത്തിന് കണ്ണൂര്‍ മോഡല്‍ നടപ്പിലാക്കണമെന്ന കാരാട്ടിന്റെ പ്രസ്താവനയാണ് ഇപ്പോഴത്തെ കൊലപാതകത്തിന് പ്രേരകമായതെന്നും കത്തില്‍ മുരളീധരന്‍ വ്യക്തമാക്കി. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വളര്‍ച്ചയില്‍ വിളറിപൂണ്ട് സി പി ഐ എം നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തിരിപ്പിക്കണമെന്നും കത്തിലൂടെ മുരളീധരന്‍ ആവശ്യപ്പെട്ടു.







മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :